നോർത്ത് റെയിൽവേയിൽ അപ്രന്റീസ് ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം

November 26, 2021
30
Views
നോർത്ത് റെയിൽവേയിൽ അപ്രന്റീസ് ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം

നോർത്ത് റെയിൽവേയിൽ 1600 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെൽഡർ, വൈൻഡർ, മെഷീനിസ്റ്റ്, കാർപെന്റർ, ഇലക്ട്രീഷ്യൻ, പെയിന്റർ, മെക്കാനിക്ക്, വയർമാൻ എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിസംബർ 1 വരെ അപേക്ഷിക്കാം.

പ്രയാ​ഗ് രാജ് ഡിവിഷൻ 703 ഒഴിവുകൾ, ഝാൻസി ഡിവിഷൻ 480 ഒഴിവുകൾ, വർക് ഷോപ്പ് ഝാൻസി 185 ഒഴിവുകൾ, ആ​ഗ്രാ ഡിവിഷൻ 296 ഒഴിവുകൾ എന്നിങ്ങനെയാണ് ഒഴിവുകൾ. 50 ശതമാനം മാർക്കോടെ പത്താം ക്ലാസോ തത്തുല്യയോ​ഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. നിർദ്ദിഷ്ട ട്രേഡുകളിൽ ഐടിഐ യോ ദേശീയ തലത്തിലുള്ള സർട്ടിഫിക്കറ്റുകളോ ഉള്ളവരായിരിക്കണം ഉദ്യോ​ഗാർത്ഥികൾ. എസ് സി വിറ്റി അല്ലെങ്കിൽ എൻ സി വി റ്റി അം​ഗീകാരമുള്ളതായിരിക്കണം സർട്ടിഫിക്കറ്റുകൾ. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും rrcecr.gov.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Article Categories:
Entertainment

Leave a Reply

Your email address will not be published. Required fields are marked *

The maximum upload file size: 100 MB. You can upload: image, audio, video, document, spreadsheet, interactive, text, archive, code, other. Links to YouTube, Facebook, Twitter and other services inserted in the comment text will be automatically embedded.