100 വർഷം വെള്ളം സൂക്ഷിക്കാൻ സാധിക്കുന്ന അഭിമാന പദ്ധതിയുമായി ദുബായ് ! ടണലിന്റെ നിർമാണം അവസാന ഘട്ടത്തിൽ.

September 8, 2021
60
Views

100 വർഷം വെള്ളം സൂക്ഷിക്കാൻ സാധിക്കുന്ന അഭിമാന പദ്ധതിയുമായി ദുബായ് ! ടണലിന്റെ നിർമാണം അവസാന ഘട്ടത്തിൽ.


ദുബായ് ∙ മഴവെള്ളവും ഉപരിതല ഭൂഗർഭജലവും ശേഖരിച്ച് തലമുറകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ നൂറു വർഷം സൂക്ഷിക്കുന്ന  ദുബായ് ടണലിന്റെ നിർമാണം അവസാന ഘട്ടത്തിൽ. മേഖലയിലെ തന്നെ ഇത്തരത്തിലെ വമ്പൻ പദ്ധതിയാണിത്.ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരി കഴിഞ്ഞദിവസം പദ്ധതി നിർമാണം നേരിട്ടു വിലയിരുത്തി. മഴവെള്ളവും ഭൂഗർഭ ഉപരിതല ജലവും നഷ്ടമാകാതെ ശേഖരിക്കുന്ന ടണൽ ദുബായുടെ അഭിമാന പദ്ധതികളിലൊന്നാണ്.
500 ചതുരശ്ര കി.മീ സ്ഥലത്തെ മഴവെള്ളവും ഉപരിതലജലവും ശേഖരിക്കാനും 10.3 കിലോമീറ്റർ നീളമുള്ള വൻ ടണൽ വഴി കൊണ്ടുപോകാനും സാധിക്കും. 10 മീറ്റർ ഉൾവ്യാസവും 40-60 മീറ്റർ ആഴവും ഇതിനുണ്ട്.പ്രധാന ടണൽ ജബൽ അലി പോർട്ടിന് സമീപമുള്ള പ്രധാന പമ്പിങ് സ്റ്റേഷൻ വരെയുണ്ട്.  അധികജലം കടലിലേക്ക് ഒഴുക്കാനും സംവിധാനമുണ്ട്. അധികജലം സെക്കൻഡിൽ 110 ക്യുബിക് മീറ്റർ പമ്പ് ചെയ്തു കളയാനാകും.  മഴവെള്ളം പ്രതിദിനം 95 ലക്ഷം ക്യുബിക് മീറ്റർ പമ്പ് ചെയ്യാനും ശേഷിയുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ പമ്പാണ് ഇതിനായി നിർമിച്ചത്.
2.6 ഹെക്ടർ സ്ഥലത്താണ് ഇത് സ്ഥാപിച്ചത്. പൂർണമായും ഉരുക്കിലാണ് നിർമാണം. കാലാവസ്ഥാ മാറ്റവും കടൽജലനിരപ്പ് ഉയരുന്നതും മനസ്സിലാക്കി ജലം തനിയെ പമ്പ് ചെയ്തു കളയാനുമാകും.  പ്രധാന റോഡുകളിലെ ഗതാഗതത്തെ  തടസ്സപ്പെടുത്താതെയാണ് ടണൽ നിർമാണം.നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.

Article Categories:
World

Leave a Reply

Your email address will not be published.

The maximum upload file size: 100 MB. You can upload: image, audio, video, document, spreadsheet, interactive, text, archive, code, other. Links to YouTube, Facebook, Twitter and other services inserted in the comment text will be automatically embedded.