പ്രശസ്ത സ്‌പോർട്‌സ് കമന്റേറ്ററും എഴുത്തുകാരനുമായ നോവി കപാഡിയ അന്തരിച്ചു.

November 19, 2021
20
Views

ന്യൂഡല്‍ഹി: പ്രശസ്ത സ്‌പോർട്‌സ് കമന്റേറ്ററും എഴുത്തുകാരനുമായ നോവി കപാഡിയ അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 68 വയസ്സായിരുന്നു. രോഗബാധയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി വീട്ടിൽ ഒതുങ്ങിയിരുന്ന അദ്ദേഹം കഴിഞ്ഞ ഒരു മാസമായി ലൈഫ് സപ്പോർട്ടിൽ ആണ് കഴിഞ്ഞിരുന്നത്.ഫുട്‌ബോളിനപ്പുറം മികച്ച അധ്യാപകന്‍ കൂടിയായിരുന്നു കപാഡിയ. ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള എസ്ജിടിബി ഖസ്ല കോളേജിലെ മുന്‍ ഇംഗ്ലീഷ്‌ പ്രൊഫസറായിരുന്നു.

ഒമ്പത് ഫിഫ ലോകകപ്പുകളിലും ഇന്ത്യയുടെ നൂറു കണക്കിന് മത്സരങ്ങളിലും കമന്റേറ്ററായും നിരീക്ഷകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒളിമ്പിക്‌സിലും ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും കമന്റേറ്ററായി.ഫുട്‌ബോള്‍ എന്‍സൈക്ലോപീഡിയ എന്ന് വിളിപ്പേരുള്ള അദ്ദേഹത്തിന്റെ ‘ബെയര്‍ഫൂറ്റ് റ്റു ബൂട്‌സ്’ എന്ന പുസ്തകം പ്രശസ്തമാണ്. 2014-ല്‍ ‘ദി ഫുട്‌ബോള്‍ ഫനാടിക്‌സ് എസെന്‍ഷ്യല്‍ ഗൈഡ് ബുക്ക്’ എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *

The maximum upload file size: 100 MB. You can upload: image, audio, video, document, spreadsheet, interactive, text, archive, code, other. Links to YouTube, Facebook, Twitter and other services inserted in the comment text will be automatically embedded.