മറ്റു രാജ്യങ്ങളിലേക്കുംവാക്സിൻ നൽകും; യുഎഇ

May 24, 2021
47
Views

അബുദാബി:കോവിഡ് രൂക്ഷമായ രാജ്യങ്ങളിലേക്ക് വാക്സിൻ അയക്കാൻ ഒരുങ്ങുകയാണ് യുഎഇ.എമിറേറ്റ്സ് റെഡ് ക്രൂസന്റും തമൂഹ് ഹെൽത്ത് കെയറും സംയുക്തമായി ചേർന്നാണ് രാജ്യത്തിന് അകത്തും, പുറത്തുമുള്ള വാക്സിൻ വിതരണത്തിന് മുൻകൈയെടുക്കുന്നത്. വിതരണം സുഗമമാക്കാൻ ഹോപ് കൺസോർഷ്യം വ്യത്യസ്ത വാക്സിനുകൾ യുഎഇയിൽ എത്തിച്ച്, സംഭരിച്ച് ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് 5 അഞ്ചുമണിക്കൂറിനകം ആവശ്യനുസരണം എത്തിക്കുമെന്ന് യുഎഇ.ഹയാത്ത് വാക്സിൻ എന്ന പേരിൽ സിനോഫാo വാക്സിൻ പ്രാദേശികമായി ഉത്പാദിപ്പിച്ച തുടങ്ങിയിരിക്കുകയാണ് യുഎഇ. ഇതിനായി 800 കോടി വാക്സീൻ ശേഖരിച്ച് മൈനസ് 80 ഡിഗ്രി താപനിലയിൽ സൂക്ഷിച്ച് ശേഖരിച്ചു വെക്കാനുള്ള സൗകര്യം പ്രയോജനപ്പെടുത്തും. പ്രത്യേക വാഹനങ്ങളും, പാർക്കിംഗ് സംവിധാനങ്ങളും, യാത്രാ സൗകര്യങ്ങളും സജ്ജമാണ്. ഈ സേവനത്തിനായി കോവിഡ് മൂലം നിർത്തിയിട്ട വാഹനങ്ങളും ഉപയോഗപ്പെടുത്തി എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായി പ്രയോജനപ്പെടുത്തും.

Article Categories:
Health · World

Leave a Reply

Your email address will not be published. Required fields are marked *

The maximum upload file size: 100 MB. You can upload: image, audio, video, document, spreadsheet, interactive, text, archive, code, other. Links to YouTube, Facebook, Twitter and other services inserted in the comment text will be automatically embedded.